പള്ളിയറ ശ്രീധരൻ

ഗണിതശാസ്ത്ര പുസ്തകങ്ങളുടെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരനാണു് പള്ളിയറ ശ്രീധരൻ. ഇദ്ദേഹത്തിന്റെ മിക്കവാറും ഗ്രന്ഥങ്ങൾ മലയാളത്തിലാണു് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആകെ നൂറ്റമ്പത് പുസ്തകങ്ങളുടെ കർത്താവാണു് അദ്ദേഹം. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സയൻസ് പാർക്കിന്റെ ഡയറക്ടർ ആയിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി 2016 ആഗസ്റ്റ് 22മുതൽ പ്രവർത്തിക്കുന്നു.

കണ്ണൂർ ജില്ലയിലെ എടയന്നൂരിനടുത്ത് തെരൂരിൽ 1950 ജനുവരി 17 നു് ജനിച്ചു. മുട്ടന്നൂർ എൽ. പി, സ്കൂൾ, എടയന്നൂർ ഗവ. യു. പി. സ്കൂൾ, കൂടാളി ഹൈസ്കൂൾ എന്നിവിടങ്ങളിലും മട്ടന്നൂർ പഴശ്ശി രാജ എൻ. എസ്. എസ് കോളേജിലുമായി വിദ്യാഭ്യാസം. ഗണിതശാസ്ത്രത്തിൽ ബിരുദം. കോഴിക്കോട് ഗവ. ട്രെയിനിംഗ് കോളേജിൽ നിന്നും ബി. എഡ് ബിരുദം. 1972 മുതൽ കൂടാളി ഹൈസ്കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപകനായിരുന്നു. 1999ൽ സ്വയം വിരമിച്ചു, ജീനിയസ് ബുക്ക്സ് എന്ന പേരിൽ ഒരു പ്രസാധക സംരംഭം ആരംഭിച്ചു. ഗ്രന്ഥരചനയിലും ശ്രദ്ധിച്ചു.

Read More

Gallery

  • Gallery